No. | Question | Answer |
---|---|---|
1 | " ക്ഷമിക്കൂ, നമുക്ക് സദക്വകൾ വരട്ടെ, അപ്പോൾ നാം അതിൽ നിന്നു നിനക്ക് കൽപ്പിക്കാം " നബി (സ) ഇത് പറഞ്ഞത് ആരോടാണ്? | ക്വബീസ്വത്തുബ്നു മുഖാരിക് |
2 | സക്കാത്തിന്റെ അവകാശികളായി എണ്ണിയ എട്ട് പേരിൽ പെടാത്ത വിഭാഗം? | അനാഥർ |
3 | " നിങ്ങൾ ഒഴികഴിവ് പറയേണ്ട... നിങ്ങളുടെ വിശ്വാസത്തിനു ശേഷം നിങ്ങൾ അവിശ്വസിച്ചു കഴിഞ്ഞിരിക്കുന്നു ." അല്ലാഹു ആരോടാണിത് പറയുന്നത്? | കപടവിശ്വാസികളോട് | 4 | المؤتفكات "അടി മേലായി മറിഞ്ഞ രാജ്യങ്ങൾ" എന്നു പറഞ്ഞത് ഏത് നബിയുടെ ജനതയെക്കുറിച്ചാണ്? | ലൂത്വ് |
5 | " ഹുനൈനിൻ്റെ ദിവസം എനിക്ക് റസൂൽ(സ) തരുവാൻ തുടങ്ങുമ്പോൾ അവിടുന്ന് എനിക്ക് ജനങ്ങളിൽ ഏറ്റവും വെറുപ്പുള്ള ആളായിരുന്നു. അങ്ങിനെ, തന്നു തന്ന് മനുഷ്യരിൽ വെച്ചു എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആളായിത്തീർന്നു അവിടുന്ന് " ഇത് പറഞ്ഞത് ആരാണ് ?. | സ്വഫ് വാനുബ്നു ഉമയ്യ |
No. | Question | Answer |
---|---|---|
1 | "ജിഹാദ് പ്രത്യക്ഷത്തിലുള്ള ശത്രുവിനോടും പിശാചിനോടും സ്വന്തം ദേഹേഛയോടും എന്നിങ്ങനെ മൂന്ന് തരത്തിലുണ്ടാകാം" എന്ന് അഭിപ്രായപ്പെട്ടത് ആര് ?. | ഇമാം റാഗിബ് |
2 | മറ്റൊരു റിപ്പോർട്ടിൽ, "അവരിൽ ........... പേർക്ക് ദുബൈല പിടിപെടുമെന്ന്" നബി(സ) പറഞ്ഞതായും വന്നിട്ടുണ്ട്. എത്ര പേർക്ക് ?. | 8 |
3 | ഒരാൾ അല്ലാഹുവിൻ്റെ മാർഗത്തിൽ ധർമ്മം ചെയ്യുന്നത് മുനാഫിഖുകൾ പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്തപ്പോൾ ഇറങ്ങിയ ആയത്ത് ?. | .....الذين يلمزون المطوعين من المؤمنين (ആയത്ത്: 79) | 4 | റസൂൽ (സ) യുടെ രഹസ്യക്കാരൻ / രഹസ്യ സൂക്ഷിപ്പുകാരൻ എന്ന് വിളിക്കപ്പെട്ട സ്വഹാബി ?. | ഹുദൈഫത്തു ബ്നുൽ യമാൻ (റ) |
5 | ഖുർആൻ്റെ ഭാഷയിൽ കാഫിരിനു തുല്യമായ ഒരർഥത്തിൽ അതിനേക്കാൾ ശക്തമായ ഒരർഥത്തിൽ ഉപയോഗിക്കപ്പെട്ട ഒരു വാക്കാണ്? | ഫാസിക്വ് (فاسق) |
6 | നബി (സ) തബൂക്കിൽ നിന്ന് വരുമ്പോൾ കൂടെയുണ്ടായിരുന്ന സ്വഹാബികൾ ആരൊക്കെയായിരുന്നു? | ഹുദൈഫ - അമ്മാർ |
7 | ഒരു സ്വാഅ് ((صاع)) എന്നാൽ എത്ര മുദ്ദുകൾ ആണ് ? | 4 |
8 | കപടവിശ്വാസികൾ ഉണ്ടാകുന്ന കാലം ?. | എല്ലാ കാലത്തും. |
9 | "എഴുപതു പ്രാവശ്യം പാപ മോചനം ചോദിച്ചാലും" എന്ന് പറഞ്ഞിടത്ത് ആ എണ്ണത്തെ കൃത്യമായി ഉദ്ദേശിച്ചു കൊണ്ടല്ല, അധികം പ്രാവശ്യം എന്ന ഉദ്ദേശ്യത്തിലാണ് അത് പറയപ്പെട്ടത്. | ശരി |
10 | അല്ലാഹു ഒരിക്കലും പൊറുക്കാത്ത പാപം ഏത് ?. | ശിർക്ക് |
No. | Question | Answer |
---|---|---|
1 | മരുപ്രദേശങ്ങളിൽ താമസിച്ച് വരുന്ന ഉൾനാട്ടുകാരായ അറബികൾക്ക് പറയുന്ന പേരെന്താകുന്നു ? | ബദുക്കൾ |
2 | "വ്യസനത്താൽ തങ്ങളുടെ കണ്ണുകൾ അശ്രു ഒഴുക്കിക്കൊണ്ട് അവർ പിരിഞ്ഞ് പോയി"ഏത് യുദ്ധത്തിൻ്റെ പശ്ചാത്തലത്തിലാണ് ഖുർആൻ ഇങ്ങനെ പറഞ്ഞത് ?. | തബൂക് |
3 | "നിങ്ങൾ അവരുടെ അടുക്കലേക്ക് മടങ്ങി എത്തിയാൽ അവർ നിങ്ങളോട് ഒഴിവ് കഴിവ് പറയുന്നതാണ് " ആര് ?. | തബൂകിൽ നിന്ന് പിന്തി നിന്നവർ |
4 | "അവരുടെ ഹൃദയം സ്വാഭാവികമായും കടുപ്പം കൂടിയതും പരുക്കനുമായിരിക്കും" ആരുടെ ?. | അഅറാബികൾ |
5 | "ആരെങ്കിലും മരുഭൂമിയിൽ വസിച്ചാൽ അവൻ ഇണക്കമില്ലാത്തവനാകും" ആരാണിപ്രകാരം പറഞ്ഞത് ?. | മുഹമ്മദ് നബി (സ) |
6 | മദീനയിലേക്ക് ഹിജ്റ പോയവർക്ക് പറയുന്ന പേര് ? | മുഹാജിറുകൾ |
7 | ഹുദൈബിയ്യാ സന്ധി നടന്നവർഷം? | ഹിജ്റ 6 |
8 | ബൈഅതുൽ അഖബാ ആരുമായി ബന്ധപ്പെട്ടായിരുന്നു ?. | മദീനക്കാർ |
9 | "സ്വഹാബികളെ പിൻപറ്റിയവർ" എന്നത് കൊണ്ട് ഉദ്ദേശിച്ചത് ആരെ ? ( , , ) | താബിഉകൾ |
10 | എല്ലാതരം ദാനധർമ്മങ്ങളും ഉൾപ്പെടുന്ന പദമാണ്_______?. | സ്വദഖ |
No. | Question | Answer |
---|---|---|
1 | ഞങ്ങൾ നല്ല കാര്യം അല്ലാതെ ഒന്നും ഉദ്ദേശിച്ചിട്ടില്ല എന്ന് അവർ ശപഥം ചെയ്യുകയും ചെയ്യും. ആര്? | മുനാഫിഖുകൾ |
2 | "ഉപദ്രവത്തിൻ്റെ പള്ളി" എന്ന പേരിൽ അറിയപ്പെടുന്നത് ഏത് പള്ളിയാകുന്നു? | മസ്ജിദുളിറാർ |
3 | ഉഹ്ദ് യുദ്ധത്തിൽ അവിശ്വാസികളുടെ ഭാഗത്തുനിന്ന ക്രിസ്തീയ പാതിരി ആര് ?. | അബൂ ആമിർ |
4 | പ്രവാചക കാലഘട്ടത്തിൽ ആദ്യമായി സ്ഥാപിക്കപ്പെട്ട പള്ളി ഏത് ? | മസ്ജിദുൽ ഖുബാ |
5 | മസ്ജിദുളിറാർ നിർമ്മിക്കാൻ മുൻകൈ എടുത്ത വിശ്വാസികളുടെ എണ്ണം ? | 0 |
6 | ശത്രുക്കളെ കൊല്ലുകയും ശത്രുക്കളാൽ കൊല്ലപ്പെടുകയും ചെയ്യുന്ന വിശ്വാസികൾക്ക് അല്ലാഹു നൽകുന്ന വിലയത്രെ ______? | സ്വർഗ്ഗം |
7 | പ്രവാചകൻ സ്വല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു: ______ നന്ദിയുടെ തലയാകുന്നു. ( ഹദീസ്) ? | സ്തുതി |
8 | അബൂത്വാലിബിനെ മരണവേളയിൽ സത്യമാർഗത്തിൽ നിന്ന് പിന്തിരിപ്പിച്ച മുശ്രിക് ആരായിരുന്നു ? | അബൂജഹൽ |
9 | ഗനീമത് സ്വത്തുക്കളിൽ നിന്ന് നബിക്ക് ലഭിച്ചിരുന്ന ഓഹരി എത്ര ? | അഞ്ചിലൊന്ന് |
10 | "പിന്നേക്ക് വെക്കപ്പെട്ട വരായ 3 ആളുടെ പേരിലും അല്ലാഹു കനിഞ്ഞു മടങ്ങിയിരിക്കുന്നു" ആ മൂന്നുപേരിൽ ഒരാൾ ആരായിരുന്നു ? | ഹിലാൽ ബിൻ ഉമയ്യ |
No. | Question | Answer |
---|---|---|
1 | അഖബ ഉടമ്പടിയിൽ പങ്കെടുത്തവർ ഏത് നാട്ടുകാർ ആയിരുന്നു? | മദീന |
2 | തബൂക്ക് യുദ്ധത്തിൽ നിന്ന് ഒഴിഞ്ഞു നിന്ന വരുടെ എണ്ണം എത്ര ? | എൺപതിൽപരം |
3 | തബുക്കിലേക്ക് വെള്ള വസ്ത്രധാരിയായി വൈകിയെത്തിയ സ്വഹാബി ആരായിരുന്നു? | അബൂ ഖൈസമ |
4 | "ജനങ്ങൾക്ക് ഞങ്ങളോടുള്ള ഭാവം മാറി. ഭൂമി എനിക്ക് അപരിചിതമായി തോന്നി" ആരായിരുന്നു ഇപ്രകാരം പറഞ്ഞത് ? | കഅബ് ബിൻ മാലിക് |
5 | സ്വർഗ്ഗം കൊണ്ട് സന്തോഷ വാർത്ത അറിയിക്കപ്പെട്ട 10 സ്വഹാബികളിൽ ഒരാൾ ആരാണ് ? | ത്വൽഹത് |
6 | തബൂക് യുദ്ധത്തിൽ നിന്ന് വിട്ടു നിന്ന മൂന്ന് സ്വഹാബികളുടെ വിഷയത്തിൽ തീരുമാനം ഇറങ്ങിയത് എത്ര ദിവസം കഴിഞ്ഞാണ് ? | 50 |
7 | ഇസ്ലാമിൽ നിന്ന് ഭ്രഷ്ടരായി തീർന്നവർക്ക് പറയുന്ന പേരെന്ത് ? | മുർതദ്ദ് |
8 | യുദ്ധത്തിന് പുറപ്പെടുന്നതിൻ്റെ അടിസ്ഥാന നിയമമെന്ത് ?. | ഫർള് കിഫായ |
9 | "നിങ്ങളിൽ ആർക്കാണ് ഈ സൂറത്ത് വിശ്വാസം വർദ്ധിപ്പിച്ചിട്ടുള്ളത്" ആരാണ് ഇപ്രകാരം പറഞ്ഞത്? | കപട വിശ്വാസികൾ |
10 | "സൽഉ" മലമുകളിൽനിന്ന് സന്തോഷവാർത്ത വിളിച്ചു പറഞ്ഞ സ്വഹാബി ആര് ? | അബൂബക്കർ |