"തീര്‍ച്ചയായും ഈ ഖുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു. ( സൂറ: ഇസ്‌റാ 9 )
" നിങ്ങളിൽ ഉത്തമൻ ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനാണു." (പ്രവാചക വചനം)
പരിശുദ്ധ ഖുർആനിന്റെ പ്രഥമ പഠിതാക്കളായ സ്വഹാബികൾ പ്രവാചകന്റെ പാഠശാലയിൽ നിന്നും പഠിച്ചറിഞ്ഞ് പാരായണം ചെയ്തത് പോലേ... പാപപങ്കിലമായ തങ്ങളുടെ ജീവിതത്തെ പരിശുദ്ധമാക്കി മാതൃകാസമൂഹമായി പരിവർത്തിപ്പിച്ചത് പോലെ സ്രഷ്ടാവിനെ സൂക്ഷിക്കുന്ന, പ്രവാചകനെ പിൻപറ്റുന്ന, പരലോകബോധമുള്ള ഒരു സമൂഹ സൃഷ്ടിക്കായ് ഒരു കേന്ദ്രീകൃത സംവിധാനം. ഖുർആനിന്റെയും ഹദീസിന്റെയും അർത്ഥവും ആശയവും അടുത്തറിഞ്ഞ് നിത്യജീവിതത്തിനു വഴിവെളിച്ചമേകുവാൻ ഒരു ഉത്തമ പഠന സംരംഭം . ഖുർആൻ ഹദീസ് ലേണിംഗ് സെന്റർ. കുവൈത്തിലെ വിവിധ സ്ഥലങ്ങളിൽ യോഗ്യരായ അധ്യാപകർക്ക് കീഴിൽ പുരുഷന്മാർക്കും സ്ത്രീകൾക്കുമായി പ്രത്യേകം ക്ലാസ്സുകൾ.
"തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്. ( സൂറ: അഹ്‌സാബ് 21 )
മാനവരുടെ മാതൃകാപുരുഷൻ മഹാനായ മുഹമ്മദ് നബിയുടെ മഹത് ജീവിതമാർഗ്ഗങ്ങൾ മനസ്സിലാക്കി വിശ്വാസ സ്വഭാവ കർമ്മ രംഗങ്ങളിലും സാമൂഹിക സാമ്പത്തിക കുടുംബ തലങ്ങളിലും പരിവർത്തനത്തിന്റെ പ്രഭ പരത്തുവാൻ, നിത്യ ജീവിത സരണിയെ സാരസമ്പൂർണ്ണമാക്കുവാൻ .. പ്രത്യേകം തിരഞ്ഞെടുത്ത ഹദീസ് ഗ്രന്ഥത്തെ അവലംബമാക്കി നടക്കുന്ന വാരാന്ത ക്ലാസ്സുകൾ.