വിശുദ്ധ ഖുർആൻ: വിജ്ഞാനത്തിലൂടെ വിശ്വാസ വിമലീകരണം സാധ്യമാക്കിയ ഗ്രന്ഥം. ശാസ്ത്രവും സാഹിത്യവും ഉപമാലങ്കാരവും, പിഴക്കാത്ത പ്രവചനങ്ങളും പ്രഖ്യാപനങ്ങളും ഉൾകൊണ്ട ഗ്രന്ഥം. സന്തോഷവാർത്തകളിലൂടെ.. താക്കീതുകളിലൂടെ മനുഷ്യ മനസ്സിനെ പക്വമാക്കിയ സ്രഷ്ടാവിന്റെ അതുല്ല്യ ഗ്രന്ഥം.
- ആത്മാവും ആസ്വാദനവും, ആത്മാവിന്റെ ആസ്വാദനത്തിനായ് ആയാതുകളും അവതരിപ്പിച്ച അല്ലാഹുവിനെ അറിയാൻ ...
- വിശ്വാസവിശുദ്ധിയിലൂടെ സൽകർമ്മ വീഥിയിലൂടെ സ്രഷ്ടാവിന്റെ സാമീപ്യം സാധ്യമാകാൻ....
- വിശുദ്ധ ഖുർആനിന്റെ വിജ്ഞാന മേഖലകളും, അൽഭുതങ്ങളും അമാനുഷികതകളും അതിന്റെ അവതരണ ഭാഷയിലൂടെ അടുത്തറിയാൻ...
- പാരായണ നിയമങ്ങളുടെ എളുപ്പമാർന്ന പഠനത്തിലൂടെ ഖുർആൻ പാരായണം ആനന്ദകരമാക്കുവാൻ...
- ജീവിതം കൊണ്ട് തന്റെ ഉമ്മത്തിന്ന് മാതൃക കാണിച്ച മഹോന്നതനായ മുഹമ്മദ് നബി(സ) യുടെ ജീവിത ചര്യകൾ വിശ്വാസ്യ ശ്രോതസ്സുകളിലൂടെ മനസ്സിലാക്കാൻ
കുവൈത് കേരള ഇസ്‌ലാഹി സെന്റർ ഖുർആൻ ഹദീസ് ലേണിംഗ് വിഭാഗം ആധുനിക സാങ്കേതിക സംവിധാനങ്ങളിലൂടെ ഒരുക്കുന്ന ഒരു ഓൺലൈൻ പഠന സംരംഭം. Ayaath.