"തീര്‍ച്ചയായും ഈ ഖുര്‍ആനില്‍ ജനങ്ങള്‍ക്ക് വേണ്ടി നാം എല്ലാവിധത്തിലുമുള്ള ഉപമകള്‍ വിവരിച്ചിട്ടുണ്ട്; അവര്‍ ആലോചിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി. അതെ, ഒട്ടും വക്രതയുള്ളതല്ലാത്ത, അറബിഭാഷയിലുള്ള ഒരു ഖുര്‍ആന്‍. അവര്‍ സൂക്ഷ്മത പാലിക്കുവാന്‍ വേണ്ടി. ( സൂറ: സുമർ-27,28 )"
ഖുർആനിക ആയതുകളുടെ ആശയലോകത്തിലേക്ക് അൽപാൽപമായി അടുത്ത് വന്ന് അറിവിന്റെ അൽഭുതങ്ങളിലൂടെ അജ്ഞതയുടെ അന്ധകാരത്തെ അകറ്റി നിർത്താൻ ഖുർആനിന്റെ തുടക്കം മുതൽ ഒടുക്കംവരെ ഒരു പഠന യാത്ര. സൂറത് ഫാതിഹ മുതൽ സൂറത് നാസ് വരെ അറിയപ്പെട്ട ഖുർആൻ വിവരണ ഗ്രന്ഥമായ തഫ്സീർ സഅദിയെ അടിസ്ഥാനമാക്കി എല്ലാ ബുധനാഴ്ചകളിലും ബഹു: അബ്ദുല്ലത്തീഫ് മദനിയുടെ നേതൃത്വത്തിൽ.
സ്ഥലം : ഫർവാനിയ, ദാറുൽ ഹിക്‌മ, കുവൈറ്റ്.
സമയം: രാത്രി 07.30.